15 May, 2022 01:43:43 PM


കായിക താരങ്ങൾ അന്താരാഷ്ട്ര തലത്തിൽ കുതിച്ചുയരണം - മന്ത്രി വി.എൻ വാസവൻ



കോട്ടയം: കേരളത്തിലെ കായിക താരങ്ങൾ  രാജ്യത്തിനകത്ത്  മാത്രം ഒതുങ്ങി നിൽക്കാതെ അന്താരാഷ്ട്ര തലത്തിലേക്ക് കുതിച്ചുയരുന്നമെന്ന്  മന്ത്രി വി.എൻ വാസവൻ. ദേശീയ-  അന്തർദേശീയ മത്സരങ്ങളിൽ വിജയം നേടിയ കായിക താരങ്ങൾക്ക്  ജില്ലാ സ്പോർട്സ് കൗൺസിൽ നൽകുന്ന ക്യാഷ് അവാർഡ് വിതരണം   നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകത്തിലെ മറ്റ്  രാഷ്ട്രങ്ങളുമായി മത്സരിക്കാൻ കഴിവുള്ള പ്രതിഭകളായി മാറണം. ഇതിനാവശ്യമായ  പരമാവധി സഹായങ്ങളും പ്രോത്സാഹനങ്ങളുമായി  സംസ്ഥാന സർക്കാരും  ജില്ലാ സ്പോർട്സ് കൗൺസിലും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അയ്മനം ബാബു എൻഡോവ്മെൻറ് അവാർഡ് ജേതാവ് അനുമരിയ അടക്കം 16 കായിക പ്രതിഭകൾക്കുള്ള ക്യാഷ് അവാർഡ് മന്ത്രി  കൈമാറി. 

രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഡോ. ബൈജു വർഗ്ഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗം ഷാജി കെ ആർ, സെക്രട്ടറി രഞ്ജിനി രാമകൃഷ്ണൻ, മാന്നാനം സെൻ്റ് എഫ്രേംസ് എച്ച് എസ് എസ് സ്പോർട്സ് അക്കാദമി മാനേജർ ഫാദർ ആൻ്റണി കാഞ്ഞിരത്തിങ്കൽ എന്നിവർ സംസാരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K