26 April, 2022 07:00:18 PM
മാന്നാനം കെ ഇ കോളേജ് ബർത്തലോമിയോ ബാസ്കറ്റ്ബോൾ ജേതാക്കൾ
കോട്ടയം: എഴുപത്തിയേഴാമത് ബർത്തലോമിയോ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ മാന്നാനം കെ ഇ കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആതിഥേയരായ എസ് എച്ച് കോളേജ് തേവരയെ 67 -61 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. ടീം അംഗങ്ങളെ കോളേജ് പ്രിൻസിപ്പൽ ഡോ.ഐസൺ. വി വഞ്ചിപ്പുരക്കൽ, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ഫാ .സേവ്യർ സി എസ് , കോളേജ് ബർസാർ ഫാ .ബിജു തോമസ്, ടീം കോച്ച് ജോബിൻ വർഗീസ് എന്നിവർ അനുമോദിച്ചു.