26 April, 2022 09:07:09 AM
യുവേഫ യൂത്ത് ലീഗ് കിരീടം സ്വന്തമാക്കി പോർച്ചുഗീസ് ക്ലബായ ബെൻഫിക
ന്യോൺ: യുവേഫ യൂത്ത് ലീഗ് കിരീടം പോർച്ചുഗീസ് ക്ലബായ ബെൻഫിക സ്വന്തമാക്കി. ഫൈനലിൽ അവർ ഓസ്ട്രിയൻ ക്ലബായ സാൽസ്ബർഗിനെ തകർത്തു കൊണ്ടാണ് കിരീടം നേടിയത്. എതിരില്ലാത്ത ആറ് ഗോളുകൾക്കായിരുന്നു വിജയം. ബെൻഫികയുടെ കന്നി യൂത്ത് ലീഗ് കിരീടമാണിത്. ഹാട്രിക്കുമായി ഹെൻറിക് അറോഹോ (15, 57, 89) ആണ് വിജയ ശില്പിയായത്. മാർടിം നെറ്റോ (2), എ ന്ദൗർ (53), ലൂയിസ് സമെദൊ (69) എന്നിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്.