02 July, 2016 07:45:48 AM
വിംബ്ള്‍ഡണ്‍ ടെന്നിസില്‍ വാവ്റിങ്കയ്ക്ക് മടക്ക ടിക്കറ്റ്
ലണ്ടന്‍: വിംബ്ള്‍ഡണ്‍ ടെന്നിസില്‍ ലോക അഞ്ചാം നമ്പര്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സ്റ്റാന്‍ വാവ്റിങ്കയ്ക്ക് രണ്ടാം റൗണ്ടില്‍ മടക്ക ടിക്കറ്റ്. അര്‍ജന്‍റീനയുടെ യുവാന്‍ ഡെല്‍പോട്രോ നാല് സെറ്റ് മത്സരത്തിലാണ് വാവ്റിങ്കയെ പുറത്താക്കി മൂന്നാം റൗണ്ടില്‍ കടന്നത്. സ്കോര്‍ 3-6, 6-3, 7-6, 6-3. ആതിഥേയ താരം ആന്‍ഡി മറെ, നിക് കിര്‍ഗിയോസ്, വില്‍ഫ്രഡ് സോംങ്ക, റിച്ചാഡ് ഗാസ്ക്വറ്റ്, തോമസ് ബെര്‍ഡിച് എന്നിവര്‍ പുരുഷ സിംഗ്ള്‍സ് മൂന്നാം റൗണ്ടില്‍ കടന്നു. വനിതകളില്‍ യെലിന വെസ്നിന, ഡൊമിനിഷ സിബല്‍കോവ, അഗ്നിസ്ക റഡ്വാന്‍സ്ക എന്നിവരും മൂന്നാം റൗണ്ടില്‍ കടന്നു.