22 June, 2016 10:09:09 PM


അഞ്ജുവിന് കേന്ദ്ര സര്‍ക്കാറിന്‍െറ 'ഖേലോ ഇന്ത്യ'യിലേക്ക് ക്ഷണം



തിരുവനന്തപുരം : സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് രാജിവെച്ച ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിന് കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ പദ്ധതിയിലേക്ക് ക്ഷണം. 'ഖേലോ ഇന്ത്യ' പദ്ധതിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചിട്ടുള്ളത്. ഇതില്‍ പങ്കാളിയാവാന്‍  സമ്മതം അറിയിച്ചുവെന്നും വ്യാഴാഴ്ച  അന്തിമ തീരുമാനം ഉണ്ടാകുമെന്നും അഞ്ജു പറഞ്ഞു.


കേന്ദ്ര കായികമന്ത്രി, സായ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ പദ്ധതിയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ഖേലോ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്തത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കായിക വികസനത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നതും ഉള്‍പ്പെടെയുള്ളവയുടെ മേല്‍നോട്ടവും ഈ സമിതിക്കാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K