31 December, 2021 05:57:27 PM
കോട്ടയം ജില്ലാതല വോളിബോള്‍ ചാമ്പ്യൻഷിപ്പ്: സംഘാടക സമിതി രൂപീകരിച്ചു
കോട്ടയം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന ജില്ലാതല മിനി , സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.ബൈജു വര്‍ഗീസ് ഗുരുക്കള്‍ ചെയർമാനായും കുര്യാക്കോസ് ജോസഫ്, അന്തര്‍ദ്ദേശീയ കായികതാരം ഡോ.ജോര്‍ജ്ജ് മാത്യു എന്നിവർ വൈസ് ചെയര്‍മാന്‍മാരായും എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.പി. തോമസ് ജനറല്‍ കണ്‍വീനറായുമുള്ള 33 അംഗ സമിതിയാണ് രൂപീകരിച്ചത്.