29 November, 2021 02:36:03 AM
കുരുണിയന്റെ കരുണയിൽ ബാസ്റ്റേഴ്സ്; ബംഗളൂരുവിനെതിരെ സമനില
ബാംബൊലിം: മലയാളി താരം ആഷിഖ് കുരുണിയൻ ഗോളും സെൽഫ് ഗോളും അടിച്ച കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി പോരാട്ടം സമനിലയിൽ. ഇരുടീമും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. ഇതോടെ വിലപ്പെട്ട ഒരു പോയിന്റും ബ്ലാസ്റ്റേഴ്സ് നേടി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഇരുഗോളും പിറന്നത്.
84-ാം മിനിറ്റില്‍ ബംഗളൂരുവിനെ മുന്നിലെത്തിച്ച ആഷിഖ് നാല് മിനിറ്റിന് ശേഷം ടീമിന്റെ വിജയത്തിനും തടസമായി. 88-ാം മിനിറ്റില്‍ ആഷിഖിന്റെ സെല്‍ഫ് ഗോളില്‍ ബംഗളൂരുവിനെ സമനിലയില്‍ പിടിച്ചു ബ്ലാസ്റ്റേഴ്സ്. മൂന്നു കളിയിൽ ഒന്നു വീതം വിജയവും തോല്‍വിയും സമനിലയുമുള്ള ബംഗളൂരു നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അത്രയും മത്സരങ്ങളിൽ ഒരു തോല്‍വിയും രണ്ട് സമനിലയുമുള്ള ബ്ലാസ്റ്റേഴ്സ് രണ്ട് പോയിന്റുമായി എട്ടാമതാണ്.