14 November, 2021 09:40:49 PM
തകർത്തടിച്ച് വില്യംസൺ; ഓസീസിന് 173 റൺസ് വിജയലക്ഷ്യം
ദുബായ്: ടി20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ 173 റൺസിന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ്. കലാശപ്പോരിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി ന്യൂസിലൻഡ് ഇന്നിംഗ്‌സിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ പ്രകടനമാണ് ന്യൂസിലൻഡിന് മികച്ച സ്കോർ നൽകിയത്.
ദുബായിലെ പിച്ചിൽ മറ്റ് ന്യൂസിലൻഡ് ബാറ്റർമാർ താളം കണ്ടെത്താൻ വിഷമിച്ച സ്ഥലത്താണ് കിവീസ് ക്യാപ്റ്റന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനം. 48 പന്തിൽ 85 റൺസാണ് താരം നേടിയത്. മാർട്ടിൻ ഗപ്റ്റിൽ (35 പന്തിൽ 28), ടിം സീഫെർട്ട് (17 പന്തിൽ 18), ജിമ്മി നിഷാം (7 പന്തിൽ 13), ഡാരിൽ മിച്ചൽ (6 പന്തിൽ 8) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസ്‌ട്രേലിയയ്ക്കായി ജോഷ് ഹെയ്സൽവുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.