02 November, 2021 09:36:49 PM
സർക്കാർ ജീവനക്കാർക്കായുള്ള കോട്ടയം ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾക്കു തുടക്കം
കോട്ടയം: ജില്ലയിലെ സർക്കാർ ജീവനക്കാർക്കുവേണ്ടി ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ജില്ലാതല സിവിൽ സർവീസ് മത്സരങ്ങൾ തുടങ്ങി. കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീറ്വ് കമ്മിറ്റി അംഗങ്ങളായ കെ.ആർ. ഷാജി, സാബു മുരിയ്ക്കവേലി, റോയി പി. ജോർജ്, ജില്ലാ സ്പോർട്സ് ഓഫീസർ എസ്. മനോജ്, എക്സിക്യൂട്ടീറ്വ് കമ്മിറ്റി അംഗം പി.പി. തോമസ്, സെക്രട്ടറി രഞ്ജിനി രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.