11 October, 2021 08:54:29 AM
'ഒന്നിനെതിരെ രണ്ട്': യുവേഫ നേഷൻസ് ലീഗിൽ ഫ്രാൻസ് ചാമ്പ്യൻമാർ
ടൂറിൻ: യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയിനെ പരാജയപ്പെടുത്തിയാണ് ഫ്രാൻസ് നേഷൻസ് ലീഗ് കിരീടം ഉയർത്തിയത്. സെമിയിലെ പോലെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഫ്രാൻസ് ജയിച്ചുകയറിയത്. 64-ാം മിനിറ്റിൽ മൈക്കൽ ഒയാർസബൽ സ്പെയിനെ മുന്നിലെത്തിച്ചു. എന്നാൽ കരീം ബെൻസിമ(66), കൈലിയൻ എംബപ്പെ എന്നിവരിലൂടെ ഫ്രാൻസ് തിരിച്ചടിച്ചു.
സ്പാനിഷ് താരങ്ങളുടെ ഓഫ് സൈഡ് പ്രതിഷേധത്തിനൊടുവിലായിരുന്നു റഫറി ഗോളനുവധിച്ചത്. 2018 ലോകകപ്പിന് ശേഷം ഒരു കിരീടം കൂടെ സ്വന്തമാക്കാൻ ദെഷാംസിനും സംഘത്തിനുമായി. ലോകകപ്പും യുറോയും നേഷൻസ് ലീഗും നേടുന്ന ആദ്യ രാജ്യമായി ഫ്രാൻസ് മാറി.