13 June, 2016 01:37:12 AM


ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ ഓസീസിന് 36 റണ്‍സ് വിജയം



ബാസെറ്റെരെ: ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയയ്ക്കു 36 റണ്‍സിന്റെ വിജയം. സ്വന്തം നാടിനു പുറത്തു ഡേവിഡ് വാര്‍ണര്‍ ആദ്യ ഏകദിന സെഞ്ചുറി കുറിച്ചപ്പോള്‍ ഓസ്ട്രേലിയ ആറു വിക്കറ്റിന് 288 റണ്‍സെന്ന മികച്ച സ്കോറിലെത്തി. മുപ്പത്തെട്ടാം ഓവറില്‍ നാലിന് 210 റണ്‍സില്‍ നില്‍ക്കെ ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സ് പുറത്തായത് ദക്ഷിണാഫ്രിക്കയുടെ താളംതെറ്റിച്ചു. അവസാന ഏഴു വിക്കറ്റ് വെറും 42 റണ്‍സിനു നഷ്ടമാക്കിയ ദക്ഷിണാഫ്രിക്ക നാല്‍പ്പത്തിയെട്ടാം ഓവറില്‍ 252 റണ്‍സില്‍ പുറത്തായി.

ഓപ്പണിങ് ബോളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്സല്‍വുഡ് എന്നിവരും ലെഗ്സ്പിന്നര്‍ ആഡം സാംപയുമാണ് ഓസീസ് ബോളിങ് പ്രകടനത്തില്‍ നിര്‍ണായകമായത്. മൂന്നുപേരും മൂന്നു വിക്കറ്റുവീതം നേടി. വാര്‍ണറും (109) ഉസ്മാന്‍ ഖവാജയും (59) ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 136 റണ്‍സെടുത്തപ്പോള്‍ 300നു മേലെ സ്കോറില്‍ ഓസ്ട്രേലിയ എത്തുമെന്നു തോന്നിച്ചു. അവസാന 15 ഓവറില്‍ അവരുടെ സ്കോറിങ് വേഗം കുറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അംല 60 റണ്‍സും ഡുപ്ലെസി 63 റണ്‍സും നേടി. ഡുമിനി 41 റണ്‍സെടുത്തു പുറത്തായി. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കയെക്കാള്‍ നാലു പോയിന്റ് ലീഡ്. വെസ്റ്റ് ഇന്‍ഡീസ് മൂന്നാമത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K