12 June, 2016 11:10:45 AM
ചാംപ്യന്‍സ് ട്രോഫി ഹോക്കി : ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി ഹോക്കി രണ്ടാം മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആതിഥേയരായ ഗ്രേറ്റ് ബ്രിട്ടനെ 2-1ന് ഇന്ത്യ തോല്‍പ്പിച്ചു. നാലു പോയിന്റോടെ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാാനത്തേക്കു കയറി. ക്യാപ്റ്റനും മലയാളി ഗോള്‍കീപ്പറുമായ പി.ആര്‍.ശ്രീജേഷിന്റെ മികവാണ് പല ഘട്ടങ്ങളിലും ടീമിനെ കാത്തത്.
നാലു പെനല്‍റ്റി കോര്‍ണറുകള്‍ ഉള്‍പ്പെടെ ഒട്ടേറെ ഷോട്ടുകളാണ് ശ്രീജേഷ് രക്ഷപ്പെടുത്തിയത്. മനന്‍ദീപ് സിങ്ങാണ് 17-ാം മിനിറ്റില്‍ ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. പെനല്‍റ്റി സ്ട്രോക്കിലൂടെ 33-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് ലീഡ് ഉയര്‍ത്തി. ആദ്യ കളിയില്‍ അവസാന നിമിഷങ്ങളില്‍ ഒളിംപിക് ജേതാക്കളായ ജര്‍മനിയുടെ മുന്നില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.