02 January, 2016 10:22:59 AM
ഐ.പി.എല്ലില്‍ കോഹ്ളിയുടെ പ്രതിഫലം 15 കോടി
മുംബൈ: ഐ.പി.എല്ലില്‍ താരങ്ങളുടെ പ്രതിഫല വിവരങ്ങള്‍ പുറത്ത് വിട്ടു. ഇന്ത്യന്‍ ടെസ്‌റ്റ് ടീം നായകനും ഐ.പി.എല്ലില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരവുമായ വിരാട് കോഹ്ലിയാണ് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത്. 15 കോടിയാണ് കോഹ്ലിയുടെ പ്രതിഫലം.
ഏകദിന നായകന്‍ എം.എസ് ധോണിയും ഓപ്പണര്‍ ശിഖര്‍ ധവാനുമാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇരുവര്‍ക്കും 12.5 കോടി രൂപയാണ് പ്രതിഫലം.
11.5 കോടി പ്രതിഫലം വാങ്ങി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്ത്. ഗൗതം ഗംഭീര്‍(10 കോടി), സുരേഷ് റെയ്‌ന (9.5 കോടി), അജിങ്ക്യ രഹാനെ(8 കോടി), ഹര്‍ഭജന്‍ സിംഗ്(8 കോടി), അശ്വിന്‍(7.5) എന്നിവരാണ് തൊട്ടടുത്ത സ്‌ഥാനങ്ങളില്‍ ഉള്ളത്.