05 August, 2021 05:34:51 PM
ഗുസ്തിയിൽ ഇന്ത്യയുടെ ദീപക് പൂനിയക്ക് നിരാശ; വെങ്കല പോരാട്ടത്തിൽ തോൽവി
ടോക്കിയോ: ഒളിമ്പിക് ഗുസ്തിയില്‍ 86 കിലോ വിഭാഗത്തില്‍ വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ദീപക് പുനിയക്ക് തോല്‍വി. സാന്‍ മാറിനോ താരം നസീം മൈല്‍സാണ് അവസാന നിമിഷം പൂനിയയെ പരാജയപ്പെടുത്തിയത്. 4-2 എന്ന സ്കോറിനായിരുന്നു ദീപക്കിന്റെ തോല്‍വി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ പൂനിയക്ക് സാധിച്ചിരുന്നു.