05 August, 2021 04:11:25 PM
ഒളിമ്പിക്സ് ഹോക്കി: താരങ്ങൾക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ്
ചണ്ഡീഗഡ്: ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങൾക്ക് ഒരു കോടി രൂപ പാരിതോഷികം. പഞ്ചാബ് കായിക മന്ത്രി റാണ ഗുര്‍മിത് സിംഗ് സോധിയാണ് താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. പഞ്ചാബിൽനിന്ന് ക്യാപ്റ്റൻ മൻപ്രീത് സിംഗ് ഉൾപ്പെടെ എട്ട് താരങ്ങളാണ് ഇന്ത്യക്കായി കളിക്കുന്നത്.
ഹർമൻപ്രീത് സിംഗ്, രുപീന്ദർപാൽ സിംഗ്, ഹാർദിക് സിംഗ്, ഷംഷർ സിംഗ്, ദിൽപ്രീത് സിംഗ്, ഗുർജത് സിംഗ് എന്നിവരാണ് ഇന്ത്യൻ ടീമിലെ മറ്റ് പഞ്ചാബ് താരങ്ങൾ. ഇന്ത്യൻ ഹോക്കിയുടെ ഈ ചരിത്ര ദിനത്തിൽ, കളിക്കാർക്ക് ഒരു കോടി രൂപ വീതം സമ്മാനം പ്രഖ്യാപിക്കാനായതിൽ സന്തോഷിക്കുന്നുവെന്ന് കായിക മന്ത്രി പറഞ്ഞു. മെഡൽ നേട്ടം ആഘോഷിക്കാൻ നിങ്ങളുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഹോക്കിയിൽ സ്വർണം നേടിയാൽ താരങ്ങൾക്ക് 2.25 കോടി നൽകുമെന്ന് നേരത്തെ പഞ്ചാബ് പ്രഖ്യാപിച്ചി