05 August, 2021 04:03:46 PM
തോറ്റത് ദളിത് കളിക്കാർ ഉള്ളതിനാൽ; ഹോക്കി വനിതാ താരത്തിനു നേരെ ജാതി അധിക്ഷേപം
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഹോക്കി താരത്തിന്റെ കുടുംബത്തിനു നേരെ ജാതി അധിക്ഷേപം നടത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ഹോക്കി താരം വന്ദന കടാരിയയുടെ കുടുംബത്തിനു നേരെയാണ് ജാതി അധിക്ഷേപമുണ്ടായത്. ഒളിമ്പിക്സ് സെമിയിൽ അർജന്റീനയ്ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ജാതി അധിക്ഷേപം ഉണ്ടായതെന്ന് വന്ദനയുടെ സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു.
സെമിയിൽ ഇന്ത്യ തോറ്റത് ടീമിൽ ദളിത് കളിക്കാർ ഉണ്ടായിരുന്നതിനാലാണെന്നായിരുന്നു ആക്ഷേപം. വന്ദനയുടെ വീടിന് മുന്നിൽ പടക്കംപൊട്ടിക്കുകയും കുടുംബത്തെ അവഹേളിക്കുകയും ചെയ്തു. ഏതാനും യുവാക്കളാണ് വന്ദനയുടെ വീടിനു മുന്നിൽ പടക്കംപൊട്ടിച്ചും നൃത്തം ചെയ്തും തോൽവി ആഘോഷിച്ചത്. സംഭവത്തിൽ വിജയപാൽ (25) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തെരച്ചിൽ നടത്തിവരികയാണ്.