04 August, 2021 07:32:06 AM
ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യക്കു മെഡൽ പ്രതീക്ഷ: നീരജ് ചോപ്ര ഫൈനലിൽ
ടോക്കിയോ: ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം പ്രതീക്ഷ കാത്തു. പുരുഷന്മാരുടെ ജാവലില്‍ ത്രോയില്‍ ഇന്ത്യന്‍ പ്രതിഭ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടിലേക്ക് കുതിച്ചു. ദേശീയ റെക്കോഡിനുടമയായ നീരജ് യോഗ്യതാ റൗണ്ടില്‍ തന്നെ മികച്ച പ്രകടനം നടത്തിയാണ് അനായാസം ഫൈനലില്‍ സ്ഥാനം പിടിച്ചത്.
ആദ്യ ശ്രമത്തില്‍ തന്നെ 86.65 മീറ്ററാണ് നീരജ് കണ്ടെത്തിയത്. ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയ നീരജ് ഇത്തവണ ഇന്ത്യയ്‌ക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്ന താരമാണ്. ശനിയാഴ്ചയാണ് ഫൈനല്‍.