07 June, 2016 11:02:51 PM
സെറീന വില്യംസ് - പ്രതിഫലത്തില്‍ ഏറ്റവും മുന്നിലുള്ള വനിതാ കായിക താരം
ലോസ് ആഞ്ചലസ്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ കായിക താരം എന്ന ബഹുമതി അമേരിക്കയുടെ സ്വന്തം ടെന്നീസ് താരം സെറീന വില്യംസിന്. റഷ്യയുടെ പ്രിയതാരം മരിയ ഷറപ്പോവയുടെ ബഹുമതിയാണ് സെറീന തട്ടിയെടുത്തത്. 28.9 മില്യണ്‍ ഡോളറാണ് മെറീനയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ സമ്പാദ്യം.
രണ്ടാം സ്ഥാനക്കാരി മരിയയുടെ സമ്പാദ്യം 21.9 മില്യണ്‍ ഡോളറാണ്. കളിക്കളത്തിനകത്തും പുറത്തും നിന്നുമാണ് സെറീനയുടെ വരുമാനം 28.9 മില്യണ്‍ ഡോളറായത്. കഴിഞ്ഞ 11 വര്‍ഷക്കാലമായി റെക്കോര്‍ഡ് മറ്റാര്‍ക്കും നല്‍കാതെ മരിയ നിലനിര്‍ത്തിയിരുന്നതാണ് ഇപ്പോള്‍ സെറീന തട്ടിയെടുത്തത്. ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന കാരണത്താല്‍ മരിയയ്ക്ക് നിരവധി സ്പോണ്‍സര്‍മാരെ നഷ്ടപ്പെട്ടതാണ് മരിയയുടെ വരുമാനം കുറയാന്‍ കാരണമായതത്രേ.