01 August, 2021 09:35:13 AM


നീന്തൽ: അതിവേഗ പുരുഷ താരമായി കെലബ് ഡ്രെസൽ; വനിതാ താരം എമ്മ മക്കിയോൺ



ടോക്യോ: ഒളിമ്പിക്‌സ് നീന്തലിലെ അതിവേഗ താരമായി അമേരിക്കയുടെ കെലബ് ഡ്രെസൽ. 50 മീറ്റർ ഫ്രീസ്റ്റൈലിൽ ഒളിമ്പിക് റെക്കോർഡോടെയാണ് സ്വർണം. കെലബ് ഡ്രെസൽ ഫിനിഷ് ചെയ്തത് 21.07 സെക്കൻഡിലാണ്. ഫ്രാൻസിന്റെ ഫ്‌ളോറന്റ് മനോഡോയ്ക്കാണ് വെള്ളി. ബ്രസീലിന്റെ ബ്രൂണോ ഫ്രാറ്റസ് ഈ ഇനത്തിൽ വെങ്കലവും കരസ്ഥമാക്കി.

വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിൽ എമ്മ മക്കിയോണാണ് ഏറ്റവും വേഗമേറിയ താരം. 23.81 എന്ന റെക്കോർഡ് സമയത്തിലാണ് മത്സരം പൂർത്തിയാക്കിയത്. ഈ ഓസ്‌ട്രേലിയൻ താരം സ്വർണം നേടിയപ്പോൾ സ്വീഡന്റെ സാറ വെള്ളി സ്വന്തമാക്കി. ഡെന്മാർക്കിന്റെ പെർണിൽ ബ്ലൂമിനാണ് വെങ്കലം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K