28 July, 2021 09:31:24 AM
പി.വി. സിന്ധു പ്രീക്വാർട്ടറിൽ: പരാജയപ്പെടുത്തിയത് ഹോങ്കോംഗ് താരം ചെയുങ് യെഗാൻ യിയെ
ടോക്കിയോ: ഒളിന്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ പി.വി. സിന്ധു മുന്നോട്ട്. ഗ്രൂപ്പ് ജെ-യിൽ ഹോങ്കോംഗ് താരം ചെയുങ് യെഗാൻ യിയെ പരാജയപ്പെടുത്തി സിന്ധു പ്രീക്വാർട്ടർ ഉറപ്പിച്ചു. 21-9, 21-16 എന്ന നിലയിലായിരുന്നു സിന്ധുവിന്റെ വിജയം. ഹോങ്കോംഗ് താരം രണ്ടാം ഗെയിമിൽ ചെറുത്തുനില്പുയർത്തി, ഒരു ഘട്ടത്തിൽ ലീഡ് നേടി. എന്നാൽ തന്റെ പരിചയസമ്പത്ത് മുതലാക്കി സിന്ധു വിജയം കുറിയ്ക്കുകയായിരുന്നു.