28 July, 2021 09:21:59 AM
ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വീണ്ടും തോല്‍വി; ക്വാര്‍ട്ടര്‍ പ്രതീക്ഷ അവസാനിച്ചു
ടോക്കിയോ: ഒളിന്പിക്സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീമിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. ബ്രിട്ടനോട് ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ തോറ്റത്. ഇതോടെ ടീമിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ ഏതാണ്ട് പൂര്‍ണമായും അവസാനിച്ചു. ബ്രിട്ടനു വേണ്ടി ഹന്ന മാര്ട്ടിന് ഇരട്ട ഗോളുമായി തിളങ്ങി. 2, 19 മിനിറ്റുകളിലായിരുന്നു ഹന്നയുടെ ഗോളുകള്‍. ലില്ലി ഓസ്ലി(41), ഗ്രേസ് ബാള്‍സ്ഡണ്‍(57) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. 23-ാം മിനിറ്റില്‍ ഷര്‍മിള ദേവിയാണ് ഇന്ത്യയുടെ ഗോള്‍ നേടിയത്.