28 July, 2021 08:37:14 AM
സുവർണ മത്സ്യമായി അരിയാൻ റ്റിറ്റ്മസ്; നീന്തലിൽ ഇരട്ട സ്വർണം
ടോക്കിയോ: ഒളിമ്പിക്സ് നീന്തൽക്കുളത്തിലെ സുവർണ മത്സ്യമായി ഓസ്ട്രേലിയയുടെ അരിയാൻ റ്റിറ്റ്മസ്. വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിലും റ്റിറ്റ്മസിന് സ്വർണം. ഇതോടെ റ്റിറ്റ്മസ് ടോക്കിയോയിൽ ഇരട്ട സ്വർണം നേടുന്ന ആദ്യതാരമായി.
ഒളിമ്പിക് റിക്കാർഡോടെയാണ് ഓസീസ് താരം ഒന്നാമത് നീന്തിയെത്തിയത്. ഒരു മിനിറ്റ് 53 സെക്കൻഡ് (1:53.50) എന്ന പുതിയ സമയം റ്റിറ്റ്മസിന്റെ പേരിൽ കുറിക്കപ്പെട്ടു. നിലവിലെ ചാമ്പ്യനും അമേരിക്കൻ ഇതിഹാസവുമായ കാതി ലെഡക്കിയെ (1:55.21) അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് യുവ താരത്തിന്റെ വിജയം. നേരത്തെ റ്റിറ്റ്മസ് 400 മീറ്റർ ഫ്രീസ്റ്റൈലിലും സ്വർണം നേടിയിരുന്നു.