27 July, 2021 04:28:21 PM
ഇന്ത്യൻ താരത്തിന് കോവിഡ്: രണ്ടാം ട്വന്റി-20 മാറ്റി; എട്ട് പേര് നിരീക്ഷണത്തില്‍
കൊളംബോ: ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ ഒരു കളിക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേതുടർന്ന് ഇന്ന് നടക്കാനിരുന്ന രണ്ടാം ട്വന്റി-20 മത്സരം മാറ്റിവച്ചു. ആർക്കാണ് കോവിഡ് ബാധിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. രോഗബാധിതനായതനായ കളിക്കാരനുമായി സമ്പർക്കമുള്ള എട്ട് പേരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് അടുത്ത ദിവസം വീണ്ടും പരിശോധന നടത്തും.