22 July, 2021 12:08:08 AM
വനിതാ ഫുട്ബോളിൽ അമേരിക്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി; ചൈനയെ വീഴ്ത്തി ബ്രസീൽ
ടോക്കിയോ: ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് ടോക്കിയോ ഒളിംപിക്സിലെ ഗെയിംസ് ഇനങ്ങൾ ആരംഭിച്ചു. ഇന്നു നടന്ന വനിതാ ഫുട്ബോളിൽ അഞ്ചാം കിരീടം തേടി ടോക്കിയോയിലെത്തിയ അമേരിക്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ഗ്രൂപ്പ് ജിയിൽ സ്വീഡനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അമേരിക്ക തോറ്റത്.
സാംബിയയെ 10-3ന് തോൽപ്പിച്ച് നെതർലൻഡ്സ് കരുത്ത് കാട്ടി. വനിതകളുടെ ഒളിമ്പിക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറിംഗ് ഗെയിമാണിത്. അതേസമയം വിജയ മാർജിനിലെ റിക്കാർഡ് ഇപ്പോഴും ജർമനിയുടെ പേരിലാണ്. 2004 ൽ ജർമ്മനി 8-0ന് ചൈനയെ തോൽപ്പിച്ചതാണ് ഏറ്റവും വലിയ വിജയം.
ഗ്രൂപ്പ് എഫിൽ ചൈനയ്ക്കെതിരെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് ബ്രസീൽ ജയിച്ചു കയറി. സുവർണ താരം മാർത്ത രണ്ട് ഗോളുകൾ നേടി. ഇതോടെ തുടർച്ചയായ അഞ്ച് ഒളിമ്പിക്സുകളിൽ ഗോൾ നേടുന്ന താരമായി മാർത്ത മാറി.
ഗ്രൂപ്പ് ഇയിലെ ആദ്യ കളിയിൽ സപ്പോരോയിൽ ഗ്രേറ്റ് ബ്രിട്ടൻ 2-0 ന് ചിലിക്കെതിരെ വിജയിച്ചു. മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ എല്ലെൻ വൈറ്റ് രണ്ടുതവണ സ്കോർ ചെയ്തു