05 June, 2016 11:56:33 PM
പിടിഎസ് അത്‍ലറ്റിക് ഗ്രാന്‍പ്രീയില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ റിലേ ടീം റിയോയ്ക്ക് അരികെ
സമോറിന്‍ (സ്‍ലൊവാക്യ) : മലയാളി താരം അനില്‍ഡ തോമസ് ഉള്‍പ്പെട്ട ഇന്ത്യയുടെ 4-400 മീറ്റര്‍ റിലേ ടീം പിടിഎസ് അത്‍ലറ്റിക് ഗ്രാന്‍പ്രീയില്‍ സ്വര്‍ണം നേടി റിയോ ഒളിംപിക്സ് യോഗ്യത ഏറെക്കുറെ ഉറപ്പാക്കി. എം.ആര്‍. പൂവമ്മ, അശ്വിനി അക്കുഞ്ജി, ജൗന മുര്‍മു എന്നിവരായിരുന്നു അനില്‍ഡയ്ക്കൊപ്പം ടീമില്‍. മൂന്നു മിനിറ്റ് 31.39 സെക്കന്‍ഡിലാണ് ടീമിന്റെ സ്വര്‍ണനേട്ടം.
ഇനിയുള്ള മീറ്റുകളിലും ഇതേ നിലവാരം പുലര്‍ത്താനായാല്‍ ടീമിനു റിയോ പ്രവേശനം ഉറപ്പാകും. ലോകത്തെ ഏറ്റവും മികച്ച 16 ടീമുകള്‍ക്കാണ് ഒളിംപിക് യോഗ്യത. ബഹാമസില്‍ ലോക റിലേ മീറ്റില്‍ ഫൈനലിലെത്തിയ എട്ടു ടീമുകള്‍ നേരത്തേ തന്നെ യോഗ്യത നേടിക്കഴിഞ്ഞു. ശേഷിക്കുന്ന എട്ടു ടീമുകളില്‍ ഇപ്പോള്‍ സമയക്രമത്തില്‍ ഏഴാമതാണ് ഇന്ത്യ.
2015 ജനുവരി ഒന്നുമുതല്‍ ഈ ജൂലൈ 11 വരെയുള്ള ഏറ്റവും മികച്ച രണ്ടു പ്രകടനങ്ങളുടെ ശരാശരിയാണ് ഒളിംപിക് യോഗ്യതയ്ക്കായി കണക്കാക്കുന്നത്. ഇന്ത്യയുടെ ഇപ്പോഴത്തെ ശരാശരി 3:30.24 ആണ്. ഇതു മെച്ചപ്പെടുത്താന്‍ ഇനിയും അവസരമുണ്ട്.