29 June, 2021 03:53:51 PM
പത്തനംതിട്ട നഗരത്തിൽ തെരുവുനായ ആക്രമണം; 14 പേർക്ക് കടിയേറ്റു
പത്തനംതിട്ട: നഗരത്തിലെ അബാൻ ജംഗ്ഷനിൽ തെരുവുനായയുടെ ആക്രമണത്തിൽ 14 പേർക്ക് കടിയേറ്റു. എല്ലാവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 12 പുരുഷൻമാർക്കും രണ്ടു സ്ത്രീകൾക്കുമാണ് കടിയേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
അബാൻ ജംഗ്ഷൻ വഴി വിവിധ ആവശ്യങ്ങൾക്ക് വന്നവർക്കാണ് നായയുടെ ആക്രമണം നേരിടേണ്ടിവന്നത്. രാവിലെ മുതൽ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ നായ ആളുകളെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. നായയ്ക്ക് പേ വിഷബാധയുണ്ടോ എന്ന് സംശയിക്കുന്നുണ്ട്.