23 November, 2023 09:59:35 AM
ശബരിമലയിൽ ആറു വയസ്സുകാരിക്ക് പാമ്പ് കടിയേറ്റു
പത്തനംതിട്ട: കാട്ടാക്കടയിൽ നിന്ന് എത്തിയ ആറു വയസ്സുകാരിക്കാണ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലാണ് സംഭവം, കുട്ടിയുടെ ആരോഗ്യ സ്ഥിതിയിൽ പ്രശ്നമില്ല. ആന്‍റി സ്നേക്ക് വെനം നൽകി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.നട തുറന്ന് ഏഴ് ദിവസത്തിനുള്ളിൽ ഇത് രണ്ടാം സംഭവമാണ്.