30 September, 2023 01:48:41 PM
നിരണം പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്
പത്തനംതിട്ട: നിരണം പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് സിപിഎം. എം.ജി. രവി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനെ പിന്തുണച്ച 2 സ്വതന്ത്രരിൽ ഒരാൾ എൽഡിഎഫിനെ പിന്തുണച്ചു. ഇതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. എൽഡിഎഫ്-7, യുഡിഎഫ്- 5 എന്നിങ്ങനെയാണ് സീറ്റ് ലഭിച്ചത്.