23 October, 2023 12:23:53 PM
അടൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരു മരണം
![](https://www.kairalynews.com/uploads/page_content_images/kairaly_news_16980444940.jpeg)
പത്തനംതിട്ട: അടൂർ തട്ട റോഡിൽ പന്നിവിഴയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊല്ലം സ്വദേശിയായ യുവാണ് മരിച്ച ബൈക്ക് യാത്രക്കാരൻ. ഇന്ന് രാവിലെ 7 മണിയോടെ അടൂർ തട്ട പന്നിവിഴ വിനായക ടിംബേഴ്സിന് സമീപം വച്ചായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.