07 November, 2023 02:37:20 PM


അടൂരിൽ കെഎസ് യു മാർച്ചിന് നേരെ ലാത്തിച്ചാർജ്; നാല് പ്രവർത്തകർക്ക് പരിക്ക്



അടൂർ: അടൂരിൽ കെഎസ് യു മാർച്ചിന് നേരെ ലാത്തിച്ചാർജ്. നാല് കെ എസ് യു പ്രവർത്തകർക്ക് പരിക്കേറ്റു. അടൂർ ഡി വൈ എസ് പി ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്. ഓഫീസിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ നടന്ന ഉന്തും തള്ളും ലാത്തിച്ചാർജിൽ കലാശിച്ചു.

ലാത്തിച്ചാർജിൽ കെഎസ് യു സംസ്ഥാന നേതാവ്  ഫെന്നി നയ്നാൻ , ബിനിൽ ബിനു ദാനിയേൽ, വൈഷ്ണവ് രാജീവ്  ലിനറ്റ് മെറിൻ എമ്പ്രാ ഹാം എന്നിവർക്ക് പരിക്കേറ്റു. ലാത്തിച്ചാർജ് രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് കെ എസ് യു പ്രവർത്തകർ പോലീസ് റ്റേഷൻ ഉപരോധിച്ചു.

പോലീസ് റ്റേഷന് മുന്നിൽ കെ എസ് യു പ്രവർത്തകർ സി പി എം പോലീസ് സ്റ്റേഷൻ എന്ന പോസ്റ്ററും പതിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെഎസ്യു പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് മാർച്ച് നടന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K