12 June, 2025 12:14:44 AM
കാളികാവ് ശ്രീനാരായണ ഐടിഐയില്‍ പ്രവേശനം നേടാം; ജീവിതം സുരക്ഷിതമാക്കാം

കുറവിലങ്ങാട് : കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്ത് കാളികാവില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ പ്രൈവറ്റ് ഐടിഐയില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. 1980 മുതല്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സ്ഥിര അംഗീകാരമുള്ള ഈ സ്ഥാപനത്തില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ വിത്ത് ഓട്ടോകാഡ്, മെക്കാനിക് ഡീസല്‍ എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും വിദേശത്തും ഒട്ടേറെ തൊഴില്‍ സാധ്യതകളുള്ള ഈ കോഴ്സുകളിലേക്ക് എസ് എസ് എല്‍ സിയോ തത്തുല്യപരീക്ഷയോ പാസായവര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു / ഡിഗ്രി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം. 100 ശതമാനം പ്ലേസ്മെന്റ് ഉറപ്പ് നല്‍കുന്നതോടൊപ്പം മെക്കാനിക് ഡീസല്‍ ട്രേഡ് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഡ്രൈവിംഗ് പരിശീലനവും നല്കുന്നു.
അര്‍ഹരായവര്‍ക്ക് ഫീസ് കണ്സഷന്, കെഎസ്ആര്‍ടിസി / സ്വകാര്യ ബസുകളില്‍ യാത്രാ കണ്സഷന്, ടൂ / ഫോര്‍ വീലറുകളില്‍ ഡ്രൈവിംഗ് പരിശീലനം, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സൌജന്യ വൈഫൈ സൌകര്യം തുടങ്ങിയവയ്ക്കു പുറമെ എസ് സി / എസ് ടി വിദ്യാര്‍ഥികള്‍ക്ക് 10 ശതമാനം സീറ്റ് സംവരണവുമുണ്ട്.
വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലിനുമായി പോകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെന്നു മാത്രമല്ല, രാജ്യത്താകെതന്നെ അഭ്യസ്തവിദ്യരുടെ എണ്ണം കുറഞ്ഞുവരുന്നതും ധാരാളം വേക്കന്‍സികള്‍ ഒഴിഞ്ഞുകിടക്കുന്നതുമായ അവസ്ഥയാണ് ഇന്ന് കാണുന്നത്. ഈയവസരത്തില്‍ ഒരു തൊഴില്‍ പഠിച്ച് സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നേടുന്നതിലൂടെ നാട്ടില്‍ തന്നെ ഒരു ജോലി കണ്ടെത്തുന്നതിനും ജീവിതം സുരക്ഷിതമാക്കുന്നതിനും ഐടിഐ കോഴ്സുകള്‍ ഏറെ സഹായകമാവുകയാണ്.
For Admission Contact: 9496324037, 8891372728
E-mail: snpvtitikalikave@gmail.com