01 October, 2023 11:16:29 AM
അടൂരിൽ സൂപ്പർ മാർക്കറ്റിനു തീ പിടിച്ചു: ആളപായമില്ല; സാധനങ്ങൾ കത്തിനശിച്ചു

അടൂർ : അടൂരിൽ സൂപ്പർ മാർക്കറ്റിനു തീ പിടിച്ചു. ഇന്ന് രാവിലെ 6 മണിയോടെയാണ് അടൂർ ജെ ജെ സൂപ്പർ മാർക്കറ്റിൽ തീപിടുത്തം ഉണ്ടായത്. സീലിങ്ങ് ഫാൻ കസേര മേശ തുടങ്ങിയ ഉപകരണങ്ങളും കടയിൽ ഉണ്ടായിരുന്ന ഒട്ടേറെ സാധനങ്ങളും കത്തിനശിച്ചു. ആളപായമില്ല.
ജോസഫ് പി ചാക്കോ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. അടൂരിൽ നിന്നും ഫയർഫോഴ്സ് സംഘാംഗങ്ങളായ നിയാസുദ്ദീൻ, രാജേഷ്. ജിവി, സാബു, മുഹമ്മദ്, സൂരജ്, പ്രജോഷ്, ദീപേഷ്, അഭിലാഷ്, രവി, റജി, അനിൽ, അനീഷ് പ്രകാശ്, എന്നിവരുടെ നേതൃത്വത്തിൽ ഷിയേഴ്സ് കൊണ്ട് പൂട്ടു തകർത്ത് അകത്തു കയറി തീയണച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.