27 October, 2023 04:27:16 PM


കടമ്മനിട്ടയിൽ മധ്യവയസ്കനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി



കടമ്മനിട്ട: കടമ്മനിട്ടയിൽ മധ്യവയസ്കനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. നാരങ്ങാനം പഞ്ചായത്തിലെ കടമ്മനിട്ട കൂടിലുകുഴി സ്വദേശി 52 വയസുള്ള ശശിയെ ആണ് ഇന്ന് ഉച്ഛയോടെ വീട്ടുപരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതുവഴി വന്ന സമീപ വാസിയാണ് മൃതദേഹം കണ്ടത്. 

ശശി വീട്ടിൽ തനിച്ചായിരുന്നു താമസം. വിവരമറിഞ്ഞ് ആറന്മുള പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.  മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K