21 November, 2023 09:57:33 AM
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; കുട്ടി അടക്കം 7 പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ഒരു കുട്ടി അടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പത്തനംതിട്ട ളാഹ പുതുക്കടയിലാണ് അപകടം. ആന്ധ്രപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ദര്‍ശനം നടത്തി തിരികെ മലയിറങ്ങിയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് ക്രെയിന്‍ ഉപയോഗിച്ച് നീക്കി.