28 September, 2023 10:08:34 AM
പത്തനംതിട്ട കട്ടച്ചിറയിൽ കടുവയെ അവശനിലയിൽ കണ്ടെത്തി

പത്തനംതിട്ട: കട്ടച്ചിറയിൽ കടുവയെ അവശനിലയിൽ കണ്ടെത്തി. തലയ്ക്കും ചെവിക്കും മുറിവേറ്റ നിലയിൽ റോഡരികിലാണ് കടുവയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലാവാം കടുവയ്ക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികളാണ് ആദ്യം കടുവയെ കണ്ടത്. തുടർന്ന് വനംപാലകരെ വിവരമറിയിക്കുകയായിരുന്നു.