14 October, 2023 04:28:22 PM
പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പില്‍ സംഘർഷം

പത്തനംതിട്ട: പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഎം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. പൊലീസ് നടത്തിയ ലാത്തിചാര്‍ജില്‍ ആറന്മുള മുന്‍ എംഎല്‍എ കെ.സി. രാജഗോപാലിന് പൊലീസ് മർദനമേറ്റു.
മര്‍ദനമേറ്റ കെ.സി. രാജഗോപാല്‍ നിലത്തുവീണു. മുന്‍ എംഎല്‍എ ആണെന്ന് പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നെന്നും സിപിഎം ആരോപിച്ചു. ഇദ്ദേഹത്തിന്‍റെ കാലിനുള്‍പ്പെടെ പരുക്കേറ്റെന്നാണ് വിവരം.
വോട്ടിംഗ് കേന്ദ്രമായ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിന് പുറത്താണ് സംഭവം നടന്നത്. കള്ളവോട്ട് ആരോപിച്ച് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ലാത്തിചാര്‍ജ് ചെയ്യുകയായിരുന്നു.