19 October, 2023 01:15:46 PM


നിക്ഷേപ തട്ടിപ്പ്: തിരുവല്ല അർബൻ സഹകരണ ബാങ്ക് മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ



പത്തനംതിട്ട: തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്‍റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി അന്വഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ പ്രീത ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

2015 ലാണ് തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ അർബൻ സഹകരണ ബാങ്കിന്‍റെ മാഞ്ഞാടി ശാഖയിൽ മൂന്നര ലക്ഷ്യം രൂപ നിക്ഷേപിച്ചത്. പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ 2022 ഒക്ടോബറിൽ പിൻവലിക്കാൻ അപേക്ഷ നൽകി. നിക്ഷേപത്തിന്‍റെ രേഖകൾ ഉൾപ്പെടെ വാങ്ങിവെച്ച ജീവനക്കാർ പണം തിരികെ നൽകിയില്ല.

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഒപ്പിട്ട് ബാങ്ക് ജീവനക്കാരി പണം തട്ടിയെന്ന് അറിയുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം അട്ടിമറിച്ചു. മുതിർന്ന സിപിഎം നേതാവ് കൂടിയായ ബാങ്ക് ചെയർമാന്‍റെ ഒത്താശയിലാണ് പണം തട്ടിയെന്നാണ് നിക്ഷേപക ആരോപിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K