30 October, 2023 08:40:09 AM
പത്തനംതിട്ടയിൽ മതപരമായ പൊതുചടങ്ങുകൾ നടത്തുന്നവർ പൊലീസിനെ മുൻകൂട്ടി അറിയിക്കണം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ മതപരമായ പൊതുചടങ്ങുകളും പരിപാടികളും നടത്തുന്നവർ പൊലീസിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത്ത്. കളമശ്ശേരി ബോംബ് സ്ഫോടനത്തിന്‍റെ
പശ്ചാത്തലത്തിലാണ് നിർദേശം. പൊലീസിന്‍റെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പരിപാടികൾ നടത്തിയാൽ സംഘാടകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.