09 November, 2023 02:48:55 PM


പത്തനംതിട്ടയിൽ ഭക്ഷ്യ വിഷബാധ; ബർ​ഗർ കഴിച്ചവർ ചികിത്സ തേടി ആശുപത്രിയിൽ



പത്തനംതിട്ട: ഇലവുംതിട്ടയിൽ ബേക്കറിയിൽ നിന്ന് ബർ​ഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ആഹാരം കഴിച്ചതിനു പിന്നാലെ അസ്വാസ്ഥ്യം അനുഭവപ്പെട്ട 13 പേർ ഇലവുംതിട്ട നെല്ലാനിക്കുന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.

ഇലവുംതിട്ടയിലെ ദീപാ ബേക്കറിയിൽ നിന്ന് ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബർ​ഗർ കഴിച്ചവർക്ക് അസ്വസ്ഥത ഉണ്ടായതായി സ്ഥിരീകരിച്ചു. ഷവർമ്മ കഴിച്ചവർക്കും പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ബേക്കറി അടയ്ക്കാൻ മെഴുവേലി ഗ്രാമപഞ്ചായത്ത് നിർദ്ദേശം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K