13 September, 2023 10:14:34 AM
പത്തനംതിട്ടയില്‍ കെ എസ് ആർ ടി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർ മരിച്ചു

പത്തനംതിട്ട: എം സി റോഡിൽ കുരമ്പാല അമ്യത വിദ്യാലയത്തിന് മുൻപിൽ അപകടം. കെ എസ് ആർ ടി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ട് ട്രക്കിൽ ഉണ്ടായിരുന്ന രണ്ട് പേർ മരിച്ചു. എറണാകുളം സ്വദേശികളാണ് രണ്ട് പേരും.
ഇന്ന് രാവിലെ 6.30 ഓടായിരുന്നു സംഭവം. പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാൻ അടൂർ ഭാഗത്ത് നിന്നും വന്ന ബസിൽ ഇടിക്കുകയായിരുന്നു. ഡെലിവറി വാൻ ഓടിച്ചവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് നാട്ടുകാർ പറഞ്ഞു.