04 October, 2023 04:44:56 PM


തിരുവല്ലയിൽ ടിപ്പർ ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം



തിരുവല്ല: തിരുവല്ലയിലെ കുറ്റൂർ തെങ്ങേലിയിൽ ടിപ്പർ ലോറിക്ക് അടിയിൽ അകപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കല്ലിശ്ശേരി മേലെ പറമ്പിൽ വീട്ടിൽ ജോയി (62) ആണ് മരിച്ചത്.

തെങ്ങേലി വള്ളിയിൽക്കാവ് ദേവിക്ഷേത്രത്തിനു സമീപം ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ലോറിക്ക് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബൈക്കിൽ നിന്നുംജോയി തെറിച്ച്ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ജോയി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

തെങ്ങലിയിലെ ബന്ധുവീട്ടിൽ എത്തി മടങ്ങുകയായിരുന്നു ജോയി. തിരുവല്ല പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K