22 November, 2023 11:03:32 AM
ശബരിമല ദർശനത്തിനെത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തിയ 63കാരി കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇന്ദിര ആണ് മരിച്ചത്. സന്നിധാനം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്ന് പുലര്‍ച്ചയാണ് സംഭവം.