02 September, 2023 10:32:57 AM


കനത്ത മഴ; മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു



പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴ തുടരുന്നതിനാൽ മൂഴിയാർ, മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാർ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടൽ എന്ന് സൂചന. മൂഴിയാർ ഡാമിന്‍റെ അടുത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു.

കനത്ത മഴയിൽ ഗവി റൂട്ടിൽ പലയിടത്തും ഗതാഗത തടസ്സം ഉണ്ടായി. മരം ഒടിഞ്ഞ് വീണതിനെ തുടർന്നാണ് ഗതാഗത തടസ്സം ഉണ്ടായത്. ജില്ലയിൽ വൈകീട്ടോടെയാണ് മഴ ശക്തി പ്രാപിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K