10 November, 2023 09:58:50 AM


റാന്നിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനും പിതാവിനും വെട്ടേറ്റു



പത്തനംതിട്ട: റാന്നിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനും പിതാവിനും വെട്ടേറ്റു. യൂത്ത് കോണ്‍ഗ്രസ് റാന്നി നിയോജകമണ്ഡലം സെക്രട്ടറി സുനില്‍ കിഴക്കേ ചിറയില്‍, പിതാവ് സുകുമാരന്‍ എന്നിവര്‍ക്കാണ് തലയില്‍ വെട്ടേറ്റത്. രാത്രി 8.40നാണ് സംഭവം. റാന്നി പൊന്നമ്ബാറയില്‍ വീടിനു സമീപം വെച്ചാണ് വെട്ടേറ്റത്.


സുനിലിനെയും പിതാവ് സുകുമാരനേയും റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അയല്‍വാസി പ്രസാദാണ് ഇരുവരേയും വെട്ടിയതെന്ന് പൊലീസ് അറിയിച്ചു. പെരുനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


പ്രസാദ് ഒളിവിലാണ്. കൊലക്കേസില്‍ പ്രതിയായിട്ടുള്ള ആളാണ് പ്രസാദ്. പത്തനംതിട്ട മാമ്ബാറയില്‍ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രസാദ് പ്രതിയായിരുന്നത്. കേസില്‍ കോടതി ഇയാളെ വെറുതെ വിട്ടിരുന്നു..



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K