27 June, 2021 09:23:34 AM
ഫിബ ഏഷ്യ കപ്പ്: ഇന്ത്യൻ ബാസ്കറ്റ്ബോൾ ടീം ക്യാമ്പിൽ ആറു മലയാളികൾ
കോട്ടയം: ബംഗളൂരുവിൽ 30 മുതൽ ആരംഭിക്കുന്ന ഫിബ വനിതാ ഏഷ്യ കപ്പ് 2021നും പുരുഷന്മാരുടെ ഏഷ്യ കപ്പ് യോഗ്യതാ പോരാട്ടങ്ങൾക്കും മുന്നോടിയായുള്ള ഇന്ത്യൻ ബാസ്കറ്റ്ബോൾ ടീം ക്യാമ്പിൽ ആറ് മലയാളികൾ. സ്റ്റെഫി നിക്സണ്, പി.ജി. അഞ്ജന, അനീഷ ക്ലീറ്റസ്, ആർ. ശ്രീകല, സി.എസ്. അനുമ രിയ എന്നിവരാണ് വനിതാ ടീമിലെ മലയാളി സാന്നിധ്യങ്ങൾ. സെജിൻ മാത്യു ആണ് പുരുഷ ടീമിലുൾപ്പെട്ടത്.