21 June, 2021 09:15:46 AM
കോപ്പ അമേരിക്കയിൽ കൊളംബിയയെ തകര്‍ത്ത് പെറു
ഗോയിയാനിയ: കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എ-യിൽ പെറുവിന് ആദ്യ വിജയം. തുല്യശക്തികളുടെ പോരാട്ടത്തില്‍ കൊളംബിയയെയാണ് പെറു കീഴടക്കിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് പെറുവിന്റെ വിജയം. 17-ാം മിനിറ്റിൽ സെര്‍ജിയോ പീനയുടെ ഗോളിലൂടെ പെറുവാണ് ആദ്യം ലീഡ് നേടിയത്.
53-ാം മിനിറ്റിൽ കൊളംബിയയുടെ മിഗ്വേല്‍ ബോര്‍ഹ പെനാൽറ്റിയിലൂടെ സമനില ഗോൾ നേടി. 64-ാം മിനിറ്റിലാണ് കൊളംബിയയുടെ നെഞ്ചു തകർത്ത ഗോൾ പിറന്നത്. യാര മിനയുടെ സെല്‍ഫ് ഗോളായിരുന്നു ഇത്. ഇതോടെ പെറു 2-1ന് ജയിച്ചു. ഈ വിജയത്തോടെ പെറു നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശന സാധ്യതകള്‍ സജീവമാക്കി.