04 June, 2016 09:08:31 PM
സ്പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസ ഫ്രഞ്ച് ഓപ്പണ്‍ വനിതാ ചാമ്പ്യന്‍
പാരിസ് : ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഫൈനലില്‍ നിലവിലെ ചാംപ്യന്‍ സെറിന വില്യംസിന് തോല്‍വി. നാലാം സീഡ് സ്പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസയാണ് ഫൈനലില്‍ സെറിനയെ തോല്‍പ്പിച്ചത്.
ഫ്രഞ്ച് ഓപ്പണില്‍ നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറിനയ്ക്കുമേല്‍ അട്ടിമറി വിജയമാണ് മുഗുരുസ നേടിയത്. സ്കോര്‍-7-5, 6-4. മുഗുരുസയുടെ ആദ്യ ഗ്രാന്‍സ്‍ലാം കിരീടനേട്ടമാണ്. 1998 ല്‍ അരാന്താ സാഞ്ചസിന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ സ്പാനിഷ് താരമാണ്.
വനിതാ സെമിയില്‍ സെറിന കീഴടക്കിയത് അണ്‍സീഡഡ് ഡച്ച് താരം കിക്കി ബെര്‍ട്ടെന്‍സിനെയായിരുന്നു. 22 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന നിലവിലെ റെക്കോര്‍ഡിന് ഒരു മല്‍സരം മാത്രം അകലെയായിരുന്നു സെറിന.