18 June, 2021 07:49:34 AM
യൂറോ കപ്പ്: ഓസ്ട്രിയയെ തകർത്ത് നെതർലൻഡ്സ് പ്രീക്വാർട്ടറിൽ
ആംസ്റ്റർഡാം: യൂറോ കപ്പിൽ ഗ്രൂപ്പ് സി-യിൽ ഓസ്ട്രിയയെ തകർത്ത് നെതർലൻഡ്സ് പ്രീക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു നെതർലൻഡിന്റെ ജയം. 11-ാം മിനിറ്റിലായിരുന്നു നെതർലൻഡിന്റെ ആദ്യ ഗോൾ. പെനാൽറ്റിയിലൂടെ മെംഫിസ് ഡിപെയാണ് ഓസ്ട്രിയയുടെ വലകുലുക്കിയത്.
ഡെൻസൽ ഡംഫ്രീസിനെ ഓസ്ട്രിയൻ ക്യാപ്റ്റൻ ഡേവിഡ് അലാബ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. വാർ പരിശോധിച്ചാണ് റഫറി പെനാൽറ്റി വിധിച്ചത്. 67-ാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസുമാണ് ഓറഞ്ച് പടയ്ക്കായി രണ്ടാം ഗോളും സ്കോർ ചെയ്തു. ഓസ്ട്രിയക്ക് മത്സരത്തില്‍ കാര്യമായ അവസരങ്ങളൊന്നും തന്നെ സൃഷ്ടിക്കാനായില്ല.