17 June, 2021 05:32:15 PM
അസറുദ്ദീനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ നായകന് മുഹമ്മദ് അസറുദ്ദീനെ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രസിഡന്റായിരിക്കെ അസര്‍ നിരവധി വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അസോസിയേഷൻ ഭരണസമിതിയുടെ നടപടി. 2019 സെപ്റ്റംബറിലാണ് അസറിനെ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നത്.
ബിസിസിഐയുടെ അംഗീകാരമില്ലാത്ത ദുബായിലെ ടിടെന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഒരു ടീമിന്റെ മാർഗനിർദേശകനാണ് അസറെന്നും ഇക്കാര്യം മറച്ചുവച്ചെന്നും ആരോപണം ഉയർന്നിരുന്നു. അസര്‍ കൂടിയാലോചനകളൊന്നും കൂടാതെ ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്ന് അസോസിയേന്റെ ചിലർ പരാതിപ്പെടുകയായിരുന്നു. ഇതോടെയാണ് അസറിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തത്.
ഒരു ഓംബുഡ്സ്മാന്റെ നിയമനത്തെ ചോദ്യംചെയ്തുവെന്നും അസോസിയേഷന്റെ അക്കൗണ്ട് അസര്‍ മരവിപ്പിച്ചുവെന്നുമാണ് അസറിനെതിരെ ഉയരുന്ന മറ്റ് ആരോപണങ്ങൾ.