14 June, 2021 09:20:33 AM
കോപ്പ അമേരിക്കയിൽ ഇക്വഡോറിനെ കീഴടക്കി കൊളംബിയൻ കുതിപ്പിന് തുടക്കം
മാറ്റോ ഗ്രോസ്സോ: കോപ്പ അമേരിക്കയിൽ ഇക്വഡോറിനെ കീഴടക്കി കൊളംബിയൻ കുതിപ്പിന് തുടക്കം. ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം. 42-ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ വിജയ ഗോൾ പിറന്നത്. എഡ്വിൻ കാർഡോണയാണ് വിജയ ഗോൾ ശിൽപി. പിന്നീട് സമനില ഗോളിനായി ഇക്വഡോർ കിണഞ്ഞുശ്രമിച്ചു. പക്ഷേ ഉറച്ചുനിന്ന കൊളംബിയൻ പ്രതിരോധം ഇക്വഡോറിന് വിലങ്ങുതടിയായി.